ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലങ്കോട് : ബൈക്ക് അപകടത്തിൽ പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേക്കിൻചിറ ചിളക്കാട്ടിൽ പരേതനായ വേലായുധന്റെ മകൻ ദേവൻ (35) ആണ് മരിച്ചത്. ഈ മാസം ഒന്നിന് ബൈക്കിൽ മറ്റൊരാൾക്കൊപ്പം യാത്രചെയ്യുന്നതിനിടെ നായ പിന്നാലെ ഓടിയതിനെത്തുടർന്ന് ബൈക്കിൽ നിന്നു താഴെ വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആദ്യം കൊല്ലകോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. എട്ടിന് വൈകിട്ടായിരുന്നു അന്ത്യം. അമ്മ : പരേതയായ പൊന്നു. സഹോദരങ്ങൾ : സുബ്രമണ്യൻ, ശെൽവി, കുമാരി, സുശീല, സുമിത്ര, ഗീത, ഗിരിജ, സരിത.