കോഴിക്കോട് ജില്ലയിൽ കനത്ത മഴ

Photo: Priyanka P

കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാമനാട്ടുകര, ബേപ്പൂർ, മാങ്കാവ്, നല്ലളം എന്നിവിടങ്ങളിലാണ് മരം വീണത്. ചെറൂട്ടി റോഡിൽ കനറ ബാങ്കിന് മുകളിലെ ഷീറ്റ് പറന്ന് മറ്റൊരു കെട്ടിടത്തിന് മുകളിൽ വീണു. ആളപായമില്ല. ഫയർഫോഴ്സ് ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം തുടങ്ങി.

ബേപ്പൂരിൽ രണ്ട് വീടുകൾക്ക് മുകളിൽ മരം വീണു. ബിസി റോഡിൽ കുണ്ടാട്ടിൽ ബാബു തോട്ടുങ്ങൽ റെനിൽ കുമാർ എന്നിവരുടെ വീടിന് മുകളിലാണ് മരം വീണത്. വീടുകൾക്ക് ഭാഗികമായി കേടുപറ്റി. പെരച്ചനങ്ങാടി- തോണിച്ചിറ റോഡിൽ മരം വീണ് എട്ട് വൈദ്യുത കാലുകൾക്ക് തകരാർ ഉണ്ടായി. പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടു