September 23, 2021

കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. പുതിയറ, പാലാഴി, ചെട്ടിക്കളം, പൊറ്റമ്മൽ എന്നീ വാർഡുകളാണ് പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

 

 

Photo: Priyanka P

കോഴിക്കോട്: ജില്ലയിൽ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. 2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനന്‍സ് സെക്ഷന്‍ 4 പ്രകാരം പകര്‍ച്ചവ്യാധി പടരുന്നത് തടയാനായാണ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിറക്കിയത്.

ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ പുതുപ്പാടി, മണിയൂർ , കുന്നുമ്മൽ എന്നിവിടങ്ങളിലെ വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും, രോഗം സ്ഥീരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ & ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്നത് നിയന്ത്രിക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവായി.

ഏറാമല ഗ്രാമപഞ്ചായത്ത്‌
വാര്‍ഡ് 9 – എളങ്ങോളി
വാര്‍ഡ് 10 – കാർത്തികപള്ളി
വാര്‍ഡ് 11 – കുറിഞാലിയോട്
വാര്‍ഡ് 13 – മുയിപ്ര

മണിയൂർ ഗ്രാമപഞ്ചായത്ത്‌
മുഴുവൻ വാർഡുകളും

പുതുപ്പാടി ഗ്രാമപഞ്ചായത്ത്‌
വാര്‍ഡ് 6 – അടിവാരം
വാര്‍ഡ് 7 – എലിക്കാട്
വാര്‍ഡ് 8 – കൈതപ്പൊയിൽ

മൂടാടി ഗ്രാമപഞ്ചായത്ത്‌
വാര്‍ഡ് 5 – ചിങ്ങപുരം

കോഴിക്കോട് കോര്‍പ്പറേഷന്‍
വാര്‍ഡ് 27- പുതിയറ
വാര്‍ഡ് 2 – ചെട്ടികളം
വാര്‍ഡ് 29 – പൊറ്റമ്മൽ
വാര്‍ഡ് 63 – ലെ തിരുത്തിയാടുള്ള ഇന്റർ സിറ്റി ആർക്കേഡ്

കൊയിലാണ്ടി മുൻസിപ്പാലിറ്റി
വാര്‍ഡ് 33 – ലെ കോരയങ്ങാടിലുള്ള പച്ചക്കറി മാർക്കറ്റ്

ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌
വാര്‍ഡ് 2 – പാലാഴിപാലയിൽ ഉൾപ്പെട്ട NESTO HYPERMARKET

മുകളിൽ കൊടുത്തിരിക്കുന്ന മാർക്കറ്റ് /ആർക്കേഡുകൾ /ഹൈപ്പർ മാർക്കറ്റ് എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കാൻ പാടില്ല.

ദുരന്തനിവാരണ പ്രവര്‍ത്തനം/കോവ‍ിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍/പോലീസ് ,ഹോം-ഗാര്‍ഡ് /ഫയര്‍ ആന്‍റ് റസ്ക്യൂ /റവന്യൂ ഡിവിഷണല്‍ ഓഫീസ് / താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ്/ട്രഷറി /കെ.എസ്.ഈ.ബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ,ATM എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണ്.

പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു.

അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

നാഷണല്‍ ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല.

കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു.

മേല്‍ പറഞ്ഞ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍,മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10 മണിമുതല്‍ വൈകുന്നരം 6.00മണിവരെയും ,മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5.00മണിമുതല്‍ 10.00മണിവരെയും വൈകുന്നേരം 4.00മണിമുതല്‍ 6.00മണിവരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റ് സ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട് .

ഈ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ തുറക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ് RRT കളുടെ സഹായം തേടാവുന്നതാണ്.

മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവി സിറ്റി/റൂറല്‍ സ്വീകരിക്കേണ്ടതാണ്.

ഇന്‍സിഡന്‍റ് കമാന്‍റര്‍മാര്‍ ,നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.

ഈ പഞ്ചായത്തുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.

മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് 18-07-2020 മുതല്‍ പ്രാബല്യത്തിൽ.