September 23, 2021

കൊവിഡ് വ്യാപന ഭീഷണി; കൊണ്ടോട്ടി മത്സ്യ മാർക്കറ്റ് അടച്ചു.

കോഴിക്കോട്: കൊവിഡ് വ്യാപന ഭീഷണിയെ തുടർന്ന് കൊണ്ടോട്ടി മത്സ്യ മാർക്കറ്റ് അടച്ചു. മത്സ്യവിതരണത്തിനെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ 2 പേർക്ക് രോഗ ലക്ഷണം കണ്ടതോടെയാണ് മാർക്കറ്റ് അടച്ചത്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.