സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി: ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ ഖൈറുന്നീസ, കോഴിക്കോട് സ്വദേശിയായ കോയ, കരുനാഗപ്പള്ളി സ്വദേശിയായ റഹിയാനത്ത് എന്നിവരാണ് മരിച്ചത്.
കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നീസയ്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48 കാരിയായ ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഖൈറുന്നീസയ്ക്ക് കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. ഇവരുടെ രോഗ ഉറവിടം എവിടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കൊവിഡ് ബാധിച്ച് മരിച്ച കോയ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
റഹിയാനത്ത് ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.
സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.