കോട്ടയം മെഡിക്കല്‍ കോളേജിലെ അഞ്ച് രോഗികൾക്ക് കൊവിഡ്; രോ​ഗം ബാധിച്ചവരിൽ മൂന്ന് ​ഗർഭിണികളും

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഗർഭിണികളാണ്.

ജി 7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിലുണ്ടായിരുന്ന മറ്റു മുഴുവൻ രോഗികളേയും മാറ്റി പാർപ്പിച്ചു. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവിൽ മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.