സ്വർണ്ണക്കടത്ത് കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ‌ സ്വർണം കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കസ്റ്റംസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട്‌ പുളിക്കത്ത്‌ വീട്ടിൽ ഹംസത്ത്‌ അബ്‌ദുസലാമാണ് അറസ്റ്റിലായത്.

നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ അറസ്‌റ്റിലായ കെ ടി റമീസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഹംസത്ത്‌ അബ്ദുസലാം. കേസിൽ എൻ ഐ എ യും കസ്റ്റംസും അന്വേഷണം ശക്തമായി തുടരുകയാണ്