തെളിവെടുപ്പിനിടെ കാസർഗോഡ് പോക്‌സോ കേസ് പ്രതി കടലില്‍ ചാടി.

കാസര്‍ഗോഡ്: കടപ്പുറത്ത് വെച്ച് തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രതി കുഡ്‌ലു സ്വദേശി മഹേഷാണ് കടലിൽ ചാടിയത്. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു ഇയാൾ .

12 വയസുകാരിയുടെ നഗ്നചിത്രം പകര്‍ത്തിയ കേസിലെ പ്രതിയായ ഇയാൾ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെന്ന അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി കൊണ്ട് വന്നതിനിടയിലാണ് പുലിമുട്ടിനു സമീപത്തുള്ള കടലിൽ ചാടിയത്. രക്ഷിക്കാനായി കൂടെ ഓടിയ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്