സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ;ഇന്നലെ മരിച്ച കണ്ണൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

കണ്ണൂർ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട്‌ ചെയ്തു. ഇന്നലെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ മരണപ്പെട്ട വിളക്കോട്ടൂർ സ്വദേശി സദാനന്ദൻ (60) നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. അർബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു സദാനന്ദൻ.

കോഴിക്കോട് കല്ലായി സ്വദേശി കോയ(57),കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശിനി ഹൈറുന്നിസ (48),
കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് ഇന്ന് മരണപെട്ടവർ.