September 23, 2021

സ്വർണവില വീണ്ടും കുതിക്കുന്നു ; പവന് 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത്  37,280 രൂപയായി. പണിക്കൂലി അടക്കം കണക്കാക്കുമ്പോൾ ആഭരണങ്ങൾ വാങ്ങാൻ ഇതിലും കൂടിയ തുക നൽകേണ്ടി വരും. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 680 രൂപയാണ് ഉയര്‍ന്നത്. ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് 65 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്  4660 രൂപയായി

ഈ മാസത്തി‌ന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു. 35,800 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും വീണ്ടും പുതിയ ഉയരങ്ങളിലേക്കാണ് സ്വർണവില കുതിച്ചത്. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 50,000 രൂപയോടടുത്തു. നാലുശതമാനം വര്‍ധനവോടെ എംസിഎക്‌സില്‍ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയർന്നതിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.81 ഡോളറിലെത്തിയിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമാണ് ഇത്.