കൂറുമാറ്റം; ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഡെപ്യൂട്ടി ചെയർമാനേയും കൗൺസിലറെയും അയോഗ്യരാക്കി.

ഫറോക്ക് : ഫറോക്ക് മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരെ അയോഗ്യരാക്കി ഇലക്ഷൻ കമ്മീഷൻ ഉത്തരവ്. ഡെപ്യൂട്ടി ചെയർമാൻ കെ മൊയ്തീൻ കോയ കൗൺസിലർ കെ.സി ശാലിനി എന്നിവരെയാണ് ആറ് വർഷത്തേക്ക് അയോഗ്യരാക്കിയത്.

കരുവന്തുരുത്തി 35-ാം ഡിവിഷനിൽ നിന്നും മൊയ്തീൻ കോയയും 11-ാം ഡിവിഷനിൽ നിന്നും കെ.സി ശാലിനിയും കോൺഗ്രസ്സിൽ നിന്നാണ് മത്സരിച്ചിരുന്നത്. എന്നാൽ യു ഡി എഫിനൊപ്പമായിരുന്ന ഇവർ എൽ ഡി എഫിലേക്ക് കൂറുമാറി യു ഡി എഫ് ഭരണ സമിതിയെ അട്ടിമറിച്ചു.തുടർന്ന് ഇവർക്കെതിരെ യു ഡി എഫ് കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഇതെത്തുടർന്നാണ് രണ്ടര വർഷങ്ങൾക്ക് ശേഷം കൂറുമാറ്റ നിരോധന ഉത്തരവ് പ്രകാരം മൊയ്തീൻ കോയയെയും ശാലിനിയെയും അയോഗ്യരാക്കി കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.