September 23, 2021

ഭീതിയോടെ കേരളം; സംസ്ഥാനത്തിൽ ആയിരം കവിഞ്ഞ് കൊവിഡ്, ഇന്ന് 1038 പേർക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്തിൽ ഒറ്റ ദിവസം കൊവിഡ് കേസുകള്‍ ആയിരം കടന്നു . പുതുതായി 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.ആകെ രോഗികളുടെ എണ്ണം 15032. രോഗം സ്ഥിരീകരിച്ചവരില്‍ 785 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ല. 87 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49  , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25,  കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട്  101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 ,  ആലപ്പുഴ 19  , ഇടുക്കി  1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ്.