ഉസൈൻ ബോൾട്ടിന് കൊവിഡ്​ സ്ഥിരീകരിച്ചു

ഉസൈൻ ബോൾട്ടിന് കൊവിഡ്​ സ്ഥിരീകരിച്ചുജമൈക്കൻ കായിക താരം ഉസൈന്‍ ബോള്‍ട്ടിന്​ കൊവിഡ്​ സ്ഥിരീകരിച്ചു. ആഗസ്​റ്റ്​ 21ന് നടന്ന 34ാം ജന്മദിനം ആഘോഷച്ചടങ്ങില്‍ സുഹൃത്തുക്കളോടൊപ്പം പ​​ങ്കെടുത്ത ബോള്‍ട്ടിന് ശനിയാഴ്​ച​ ടെസ്​റ്റ്​ നടത്തിയിരുന്നു. തിങ്കളാഴ്​ച കൊവിഡ്​ സ്ഥിരീകരിച്ച വിവരം ഉസൈന്‍ ബോള്‍ട്ട്​ തന്നെ​ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു​.

മാഞ്ചസ്​റ്റര്‍ സിറ്റി താരം റഹീം സ്​റ്റെര്‍ലിങ്​, വെസ്​റ്റിന്‍ഡീസ്​ ക്രിക്കറ്റ്​ താരം ക്രിസ്​ ഗെയില്‍, ബയേണ്‍ ലെവര്‍കുസന്‍ താരം ലിയോണ്‍ ബെയ്​ലി തുടങ്ങിയവരും ബര്‍ത്ത്​ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്​.