സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഗ്നി ശമന സേനാ വിഭാഗമെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകാരണമെന്താണെന്ന് പരിശോധിച്ചു വരികയാണ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന വിഭാഗമാണ് പ്രോട്ടോകോള്‍ വിഭാഗം.