കോഴിക്കോട് മൂന്നുനില കെട്ടിടം കത്തിനശിച്ചു

കോഴിക്കോട്: പുഷ്പ ജംഗ്ഷനില്‍ മൂന്നുനില കെട്ടിടത്തില്‍ തീ പിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തുമുണ്ടായത്. ഫയര്‍ഫോഴ്‌സ് ആറ് യൂണിറ്റുകളെത്തി തീ അണക്കാന്‍ ശ്രമിക്കുന്നു. ഹെൽമറ്റ്, റെയിൻകോട്ട് ഗോഡൗണിനാണ് തീ പിടിച്ചത്. തീപിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളെ സംബന്ധിച്ചും മറ്റും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ജില്ല കളക്ടർ, എം കെ രാഘവൻ എം പി എന്നിവർ സ്ഥലത്ത് എത്തി.

 

 

ഒളവണ്ണ സ്വദേശി ജൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡിസ്കോ ഏജൻസി എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത് രണ്ടാമത്തെ നിലയിലേക്കും തീ പടർന്നു