ഇന്ന് മുതൽ സെപ്റ്റംബർ രണ്ടു വരെ കടകൾ രാത്രി 9 വരെ തുറക്കാം

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഇന്ന് മുതൽ സെപ്‌തംബർ രണ്ടു വരെ കണ്ടെയ്ൻമെന്റ്‌ സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അറിയിച്ചു. കണ്ടെയ്ൻമെന്റ്‌ സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗ നിർദേശ പ്രകാരം പ്രവർത്തിക്കണം