തിരയടിയില്‍ ചെരുപ്പുകളടിഞ്ഞ് കടലുണ്ടി തീരം മലിനം

കടലുണ്ടി ∙ തിരയടിയിൽ ഒഴുകിയെത്തിയ ചെരിപ്പ് അവശിഷ്ടങ്ങൾ കടലുണ്ടിക്കടവ് തീരത്ത് വ്യാപിച്ചു. കടലിൽ തള്ളിയതും കൈവഴിയായ പുഴകളിലൂടെ ഒഴുകി വന്നതുമായ പഴയ പ്ലാസ്റ്റിക് ചെരിപ്പുകളാണ് തീരത്ത് അടിഞ്ഞു കൂടിയത്. ചാക്കു കണക്കിനു ചെരിപ്പു മാലിന്യം കരയിൽ കൂടിക്കിടക്കുന്നുണ്ട്. കടലുണ്ടിക്കടവ് പാലത്തിനു താഴെ തീരമാകെ പ്ലാസ്റ്റിക് മാലിന്യം പരന്നു. അടിഞ്ഞു കൂടിയ മാലിന്യം ശേഖരിച്ചു സംസ്കരിക്കാൻ നടപടി വേണമെന്നു ആവശ്യം ഉയർന്നു.