തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു

അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിക്ക്  കൊവിഡ് സ്ഥിരീകരിച്ചു. ഗൊഗോയ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും പെട്ടെന്ന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു