പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ. വെരിഫൈഡ് ആയ ഈ അക്കൗണ്ടിൽ 25 ലക്ഷം ആളുകൾ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. വേറെ അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി.

 

രാജ്യാന്തര തലത്തിൽ നടന്ന ഹാക്കിംഗുകളുടെ തുടർച്ചയാണെന്ന് ഇത് എന്നാണ് പ്രാഥമിക നിരീക്ഷണം. ബാരാക്ക് ഒബാമ, എലോൺ മസ്‌ക്ക് തുടങ്ങിയവരുടെ ട്വിറ്റ് ഹാക്ക് ചെയ്ത സംഘങ്ങൾ തന്നയാണ് ഇതിന് പിന്നിലെന്നും വിലയിരുത്തലുണ്ട്. ഹാക്കിംഗിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുക ആണ് ലക്ഷ്യമെന്നും വിവരം.

 

മോദിയുടെ വെബ്‌സെറ്റുമായി ബന്ധപ്പെടുത്തിയിരുന്ന ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ബിറ്റ് കോയിൻ വഴി പ്രധാനമന്ത്രിയുടെ കൊവിഡിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഹാക്കർമാർ അക്കൗണ്ടിൽ കുറിച്ചത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികൾ എടുത്തെന്നും അക്കൗണ്ട് നിയന്ത്രണം പിൻവലിച്ചെന്നും ട്വിറ്റർ.