ആപ്പിളിന്റെ ഓഹരി മൂല്യം 180 ബില്യൺ ഡോളർ ഇടിഞ്ഞു; എക്കാലത്തേയും വലിയ നഷ്ടം

ആപ്പിൾ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. 180 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് കമ്പനി നിലവാരം കൂപ്പുകുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിതെന്നാണ് കണക്കുകൂട്ടൽ .ആപ്പിളിന് ഐഫോണ്‍ ടെക്‌നോളജി വേണ്ടത്ര വികസിപ്പിക്കാന് സാധിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളൊക്കെ മറന്ന്, കമ്പനി കൊറോണാവൈറസിനെയും തരണം ചെയ്ത് മുന്നേറുമെന്ന വിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഇത് വളരെ വലിയ തിരിച്ചടിയാണ്

ഓഹരി മൂല്യം രണ്ട് ട്രില്ല്യന്‍ ഡോളര്‍ കടക്കുന്ന അമേരിക്കയിലെ ആദ്യത്തെ പബ്ലിക് ലിസ്റ്റഡ് കമ്പനിയായിരിന്ന ആപ്പിള്‍ ഇത്ര പെട്ടെന്ന് ഓഹരി നിലവാരത്തിൽ താഴേക്ക് പതിച്ചത് അത്ഭുതകരമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

സൗദി കമ്പനിയായ ആരാംകോയെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍ മാറിയതും ഏതാനും ആഴ്ചകള്‍ മുൻപാണ്. കമ്പനിയുടെ മൂല്യം ഏകദേശം 57 ശതമാനമായിട്ടായിരുന്നു ഉയര്‍ന്നത്.