ഇന്ത്യ-ബഹ്‌റൈൻ യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം

യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിസ കാലാവധി കഴിയാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പേര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയാണ്. സര്‍വീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളില്‍ കൂടി തീരുമാനമായാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

 

എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകള്‍ സംബന്ധിച്ചും അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.എയര്‍ ബബിള്‍ അനുസരിച്ച് ബഹ്‌റൈന്‍, ജി.സി.സി പൗരന്മാര്‍ക്ക് പുറമെ റസിഡന്റ് വിസ, ഇ വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയുള്ളവര്‍ക്കും ബഹ്റൈനിലേക്ക് വരാം. ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വരാം.

 

എല്ലാ യാത്രക്കാരില്‍ നിന്നും പി സി ആര്‍ ടെസ്റ്റിന് 60 ദിനാര്‍ ഈടാക്കും. ബി അവെയര്‍ ആപ്പ് വഴിയോ വിമാനത്താവളത്തിലെ കിയോസ്‌കിലോ പണം അടക്കാം.