ഡല്‍ഹി മെട്രോ എല്ലാ റൂട്ടുകളും തുറക്കുന്നു

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഡല്‍ഹി മെട്രോ എല്ലാ റൂട്ടുകളും തുറക്കാന്‍ തീരുമാനിച്ചു. രാവിലെ ആറ് മണി മുതല്‍ 11 മണി വരെയായിരിക്കും സര്‍വീസ് നടത്തുക. ഏതാനും റൂട്ടുകള്‍ തുറക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം യാത്ര ചെയ്യേണ്ടതെന്ന് ഡിഎംആര്‍സി ട്വീറ്റ് ചെയ്തു.
മജന്ത, ഗ്രെ ലെയിനുകള്‍ തുറക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചിരുന്നു. ഇന്ന് എയര്‍പോര്‍ട്ട് എക്സ്പ്രസ് വേ കൂടി തുറക്കും.

കൊവിഡ് ലോക്ക്ഡൗണിനുശേഷം ഇത് തുടര്‍ച്ചയായ ആറാം ദിവസമാണ് ഡല്‍ഹി മെട്രോ സര്‍വീസ് നടത്തുന്നത്. സെപ്റ്റംബര്‍ 7നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷം മെട്രോ സര്‍വീസ് പുനഃരാരംഭിച്ചത്.
മാര്‍ച്ച് അവസാന ആഴ്ചയിലാണ് ഇന്ത്യയില്‍ എല്ലാ പൊതുഗതാഗതവും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.