കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മാര്‍ക്കറ്റ് അടച്ചിടും

കോഴിക്കോട്: നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 111 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മാര്‍ക്കറ്റ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. 801 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

ഇതിനു പുറമെ, വി.എച്ച്.എസ്.സി പയ്യാനക്കലില്‍ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും കച്ചേരിപ്പടി ഗവ. സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും വെസ്റ്റ് ഹില്‍ അനാഥ മന്ദിരത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കോഴിക്കോട് നഗരത്തില്‍ മാത്രം 144 പേര്‍ക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപന സാധ്യത മുന്‍നിര്‍ത്തി കടുത്ത നിയന്ത്രണത്തോടെയായിരുന്നു സെന്‍ട്രല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.