കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍, തെളിവുണ്ടെന്ന് ചൈനീസ് ഗവേഷക

ഹോങ്കോങ്ങിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വൈറോളജിസ്റ്റായ ലീ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഡിസംബര്‍ 31ല്‍ വൈറസിനേക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന ഗവേഷകര്‍ പിന്നീട് അവ ഒതുക്കിതീര്‍ത്തു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ കണ്ടുപിടിത്തം സംബന്ധിച്ച് പുറത്തു പറയരുതെന്നും നിര്‍ദേശിച്ചതായും പറയുന്നു.
കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്ന് തെളിയിക്കുന്ന എല്ലാ പഠനറിപ്പോര്‍ട്ടും കൈവശമുണ്ട്. ശാസ്ത്രം അറിയാത സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന രീതിയില്‍ അവ പ്രസിദ്ധീകരിക്കും. നിങ്ങള്‍ക്ക് അത് പരിശോധിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്യാം -അവര്‍ പറഞ്ഞു.
ചൈനീസ് അധികൃതര്‍ പിന്നീട് തന്റെ കൈയിലുള്ള രേഖകളെല്ലാം നശിപ്പിച്ചു. പിന്നീട് തന്നെകുറിച്ച് അപവാദപ്രചരണം നടത്താന്‍ ചിലരെ നിയമിച്ചതായും ലി പറഞ്ഞു.