യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം

യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ് കമ്മീഷന് ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
2021 മുതല്‍ 2025 വരെയുള്ള നാല് വര്‍ഷത്തേക്കാണ് ഇന്ത്യക്ക് യുഎന്‍സിഎസ്ഡബ്ല്യു അംഗത്വം. 54 അംഗ രാജ്യങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും യുണൈറ്റഡ് നേഷന്‍സ് കമ്മീഷന് ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിജയിക്കാനുള്ള വോട്ടുകള്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേടിയപ്പോള്‍ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ലെന്നതും ശ്രദ്ദേയമാണ്. ജൂണില്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം ലഭിച്ചിരുന്നു.
ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്നും അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ടി.എസ് ഗുരുമൂര്‍ത്തി പറഞ്ഞു.