ഓണം ബംബര്‍ നറുക്കെടുത്തു; ഒന്നാംസമ്മാനം 12 കോടി

തിരുവനന്തപുരം: സംസ്​ഥാന സര്‍ക്കാറി​െന്‍റ ഓണം ബംബര്‍ നറുക്കെടുത്തു. TB173964 എന്ന നമ്ബറിനാണ്​ ഒന്നാംസമ്മാനം. 12 കോടി രൂപയാണ്​ ഒന്നാംസമ്മാനം. ഉച്ച രണ്ടുമണിക്ക്​ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍വെച്ചായിരുന്നു നറുക്കെടുപ്പ്​.

എറണാകുളത്ത്​ അജയ്​ കുമാര്‍ എന്നയാളുടെ ഏജന്‍സിയില്‍നിന്ന്​ വിറ്റുപോയ ടിക്കറ്റിനാണ്​ ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ്​. TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നീ നമ്ബറുകള്‍ക്കാണ്​ രണ്ടാം സമ്മാനം.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കാണ്​. 44.10 ലക്ഷം ഓണംബംബര്‍ ടിക്കറ്റുകളാണ് ഇത്തവണ​ വിറ്റഴിച്ചത്​. എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയായിരുന്നു ഇത്​.