ബി​രു​ദ പ്ര​വേ​ശ​നം 24ന് തുടങ്ങും ; സെ​മ​സ്​​റ്റ​ര്‍ ഫീ​സി​ന​ത്തി​ല്‍ വ്യ​ക്ത​ത​​യി​ല്ലാതെ സ്വാ​ശ്ര​യ കോളേജുകൾ

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 24ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ സെ​മ​സ്​​റ്റ​ര്‍ ഫീ​സ് ഇ​ന​ത്തി​ല്‍ വ്യ​ക്ത​ത​യാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ ഏ​ത് സെ​മ​സ്​​റ്റ​റി​നാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത് എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍. ഒ​ന്നാം സെ​മ​സ്​​റ്റ​ര്‍ കാ​ല​യ​ള​വ് തീ​രാ​നി​രി​ക്കു​ക​യാ​ണ്. ആ​റ് സെ​മ​സ്‌​റ്റ​റു​ക​ള​ട​ങ്ങു​ന്ന​താ​ണ് ബി​രു​ദ കോ​ഴ്സ്. സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ലും അം​ഗീ​കൃ​ത കോ​ള​ജു​ക​ളി​ലെ സ്വാ​ശ്ര​യ കോ​ഴ്സു​ക​ളി​ലും സെ​മ​സ്​​റ്റ​റു​ക​ള്‍​ക്കാ​ണ് ഫീ​സ് അ​ട​ക്കേ​ണ്ട​ത്. ആ​ര്‍​ട്‌​സ് വി​ഷ​യ​ങ്ങ​ളി​ല്‍ ഒ​രു സെ​മ​സ്‌​റ്റ​റി​ന് ഒ​മ്ബ​തി​നാ​യി​രം വ​രെ​യാ​ണ് ഫീ​സ്. സ​യ​ന്‍​സി​ന് ഇ​തി​ലും കൂ​ടും. മ​റ്റു വി​വി​ധ ഫീ​സു​ക​ള്‍ ഇ​തി​ന് പു​റ​മെ​യും വ​രും.

ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 21,000ത്തോ​ളം രൂ​പ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് വാ​ങ്ങാം. എ​ന്നാ​ല്‍, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​വു​മ്ബോ​ഴേ​ക്ക് 90 പ്ര​വൃ​ത്തി ദി​ന​ങ്ങ​ള​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്​​റ്റ​ര്‍ കാ​ലാ​വ​ധി ഏ​താ​ണ്ട് ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​വും. ഈ ​സെ​മ​സ്​​റ്റ​റി​ന് കു​ട്ടി​ക​ളി​ല്‍ നി​ന്ന് ഫീ​സ് ഈ​ടാ​ക്കാ​മോ എ​ന്ന​തി​ല്‍ വ്യ​ക്ത​മാ​യ നി​ര്‍​ദേ​ശം സ​ര്‍​വ​ക​ലാ​ശാ​ല ന​ല്‍​കി​യി​ട്ടി​ല്ല. കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഇ​തി​ന് കൂ​ടി ഫീ​സ് ആ​വ​ശ്യ​പ്പ​ട്ടാ​ല്‍ ന​ല്‍​കേ​ണ്ടി വ​രി​ല്ലേ എ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക. ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് സെ​മ​സ്​​റ്റ​റു​ക​ള്‍ ന​ട​ക്കു​മോ എ​ന്ന​തി​ലും വ്യ​ക്ത​ത വേ​ണം. നി​ര​വ​ധി സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് 24 മു​ത​ല്‍ പ്ര​വേ​ശ​നം നേ​ടാ​നി​രി​ക്കു​ന്ന​ത്.

വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം സ​ര്‍​വ​ക​ലാ​ശാ​ല ന​ല്‍​കാ​ത്ത പ​ക്ഷം ഫീ​സ് വി​ഷ​യ​ത്തി​ല്‍ പ​ല​യി​ട​ത്തും പ​ല നി​യ​മ​ങ്ങ​ളാ​വും ഉ​ണ്ടാ​വു​ക.