കടലുണ്ടി പുഴയില്‍ പിതാവിനൊടൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പിതാവിനായുള്ള തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കടലുണ്ടിപ്പുഴയില്‍ പിതാവിനൊപ്പം ഒഴുക്കില്‍പ്പെട്ടു കാണാതായ മകന്റെ മൃതദേഹം കണ്ടെത്തി. കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം താമസിക്കുന്ന കാവുങ്ങല്‍ ഇസ്മായിലിന്റെ മകന് ശംവീല്‍ (ഏഴ്)ന്റെ മൃതദേഹമാണ് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം മഞ്ഞംകുഴി ഭാഗത്തുനിന്നും ഉച്ചയ്ക്ക് രണ്ടരയോടെ കണ്ടെടുത്തത്. ഇസ്മായിലിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.