കുവൈറ്റ് ഭരണാധികാരി സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു

കുവൈറ്റ് രാജാവ് ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസായിരുന്നു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്‌. കുവൈത്ത്‌ ടെലവിഷൻ ആണ് മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌.

ജൂലായ് 18ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ ഓപ്പറേഷനു വിധേയനാക്കിയിരുന്നു. 23ന് അദ്ദേഹത്തെ ചികിത്സക്കായി അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. എന്ത് ചികിത്സയാണ് നടത്തിയതെന്ന് അധികാരികൾ അറിയിച്ചിട്ടില്ല.