ചെലവൂര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചെലവൂര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂഴിക്കല്‍ റിജുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയത്. ബണ്ടിന്റെ അടുത്ത് നിന്നാണ് ബോഡി കണ്ടെടുത്തത്.അഞ്ചു വയസ്സുകാരനായ കുട്ടിയെയും യുവാവിനെയും ഇന്നലെയോടെയാണ് കാണാതായത്. ചെവലൂര് ഗ്രൗണ്ടില്‍ ഇവരുടെ ബൈക്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തൊട്ടടുത്ത പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്നലെ നടത്തിയ തിരച്ചില്‍ കുട്ടിയുടെ മൃതദേഹം കണ്ടത്തിയിരുന്നു.