പാളയം പച്ചക്കറി മാര്‍ക്കറ്റ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

 

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ പാളയം പച്ചക്കറി മാര്‍ക്കറ്റ് ഇന്നു മുതല്‍ നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കും. മാര്‍ക്കറ്റ് ചൊവ്വാഴ്ച തുറക്കാന്‍ അനുമതി നല്‍കുകയും സബ്കലക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കുകയും ചെയ്തിരുന്നുവെങ്കിലും പൊലീസിന് മതിയായ നിര്‍ദേശം നല്‍കിയിരുന്നില്ല.തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയോടെ വിവിധയിടങ്ങളില്‍നിന്ന് മാര്‍ക്കറ്റിലേക്കെത്തിയ പച്ചക്കറി വണ്ടികളടക്കം റോഡില്‍ തടഞ്ഞു. മാര്‍ക്കറ്റ് തുറക്കാനും അനുവദിച്ചില്ല. ഇതോടെ വീണ്ടും ആര്‍.ആര്‍.ടി, പൊലീസ്, നഗരസഭ കച്ചവടക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ക്കറ്റ് പൂര്‍ണമായും അണുമുക്തമാക്കുകയും ചെയ്തു.