October 10, 2020

കൊവിഡ് പോസിറ്റീവ് ആയാല്‍ എന്തൊക്കെ പാടില്ല; നിര്‍ദ്ദേശങ്ങള്‍ നോക്കാം

കേരളത്തില്‍ ദിനംപ്രതി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്ന സാഹചര്യമാണുള്ളത്.കൊവിഡ് ബാധിതര്‍ പുലര്‍ത്തേണ്ട അഞ്ചു നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

രോഗബാധിതര്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ അഞ്ചു നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് നിര്‍ദ്ദേശത്തിലുള്ളത്.

കൊവിഡ് പോസ്റ്റീവ് ആയര്‍ ചെയ്യേണ്ടത്

1. ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങുക.

2. വെള്ളം ധാരാളം കുടിക്കുക (മദ്യം ഒഴികെ എന്ത് പാനീയവും ആകാം).

3. സമീകൃതാഹാരം കഴിക്കുക. കാര്‍ബോ ഹൈഡ്രേറ്റും, പ്രോട്ടീനും ഫാറ്റും അടങ്ങിയ ആഹാരം ഉള്‍പ്പെടുത്തുക, മധുരം ഒഴിവാക്കുക

4. വൈറ്റമിന്‍ സി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

5.ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. മുഴുവന്‍ സമയവും കിടക്കാതിരിക്കുക

കൊവിഡ് പോസിറ്റീവ് ആയവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

1. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുക. ഡീഹൈഡ്രേഷന്‍ ഉണ്ടാവാം, കോശങ്ങള്‍ നശിക്കും

2. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക. ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാല്‍ പൂര്‍ണ്ണമായും ഒഴിവാക്കുക

3. അമിതമായ മാനസികമായ സമ്മര്‍ദ്ദം ഒഴിവാക്കുക

4. ജംങ്ക് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദഹനത്തെ ബാധിക്കും

5. മധുരപാനീയങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക