November 21, 2020

കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍

 

കണ്ണൂര്‍: കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത് . ഖത്തറില്‍ നിന്നും കണ്ണൂരില്‍ എത്തിയതായിരുന്നു ഇയാള്‍ . ലോക്ഡൗണിന് തൊട്ടുമുമ്ബാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിനു ശേഷം ഇയാള്‍ ഖത്തറിലേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. അതേസമയം മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനില്‍ കെട്ടിവെക്കാനും പിതാവ് ശ്രമിച്ചു