December 2, 2020

പാചക വാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു

ന്യൂദല്‍ഹി: പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.651 രൂപയാണ് പുതിയ വില. ജൂലായിക്ക് ശേഷം ആദ്യമായാണ് പാചക വാതക സിലണ്ടറിന് വിലകൂടുന്നത്.വാണിജ്യ സിലിണ്ടറിന് 62 രൂപയാണ് കൂട്ടിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് ജൂലൈ മാസത്തില്‍ പാചക വാതകത്തിന്റെ വില കൂട്ടിയത്. അതേസമയം, മെയ് മാസത്തില്‍ വില കുത്തനെക്കുറച്ചിരുന്നു. പിന്നീടാണ് വില ഉയര്‍ത്തിയത്.