ഇന്തോനേഷ്യയിലെ ഭൂചലനം;മരിച്ചവരുടെ എണ്ണം 56 ആയി

ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കൂടുതല്‍ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തതോടെയാണിത്. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
സുലാവേസി ദ്വീപിലെ മമുജുവിലും അയല്‍ പ്രവിശ്യയായ മജ്നെയിലുമാണ് ആളപായവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മമുജുവില് 47ഉം മജെനെയില്‍ ഒമ്ബതും പേരാണ് മരിച്ചത്. മജ്നെയിലെ 415 വീടുകള്‍ തകരുകയും 15,000 പേര് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇരു മേഖലകളിലെയും റോഡുകള്‍ അവശിഷ്ടങ്ങള്‍ നീക്കി തുറന്നിട്ടുണ്ട്. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിച്ചു.