January 18, 2021

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്

 

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കെ ദാസന്‍ എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.