ട്വിറ്ററിലെ ആദ്യ സെക്കന്റ് ജെന്റില്‍മാന്‍;അക്കൗണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫിന്

 

അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് ട്വിറ്റര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ട്വിറ്റര്‍ ഹാന്റിലുകള്‍ സ്ഥിരമായി നല്‍കാറുണ്ട്. ഓരോ ഭരണാധികാരിയും സ്ഥാനമൊഴിയുമ്പോള്‍ ആ അക്കൗണ്ടുകള്‍ കമ്പനി അടുത്തയാള്‍ക്ക് കൈമാറും. ഇപ്പോഴിതാ ആദ്യമായി @SecondGentleman എന്ന ട്വിറ്റര്‍ ഹാന്‍ഡിലിന് അര്‍ഹനായിരിക്കുകയാണ് കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ്. അമേരിക്കയിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസ് സ്ഥാനമേല്‍ക്കുന്നതോടെയാണ് ആദ്യ സെക്കന്റ് ജന്റില്‍മാന്‍ എന്ന സ്ഥാനം ഡഗ്ലസ് എംഹോഫിനു സ്വന്തമാകുന്നത്.

അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. അമേരിക്കയില്‍ ഇതുവരെ പ്രസിഡന്റ് സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും വന്നിരുന്നത് പുരുഷന്മാരായതിനാല്‍ അവരുടെ ഭാര്യമാരെ യഥാക്രമം ഫസ്റ്റ് ലേഡി, സെക്കന്റ് ലേഡി എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വന്നതോടെ അവരുടെ ഭര്‍ത്താവിന് സെക്കന്റ് ലേഡി എന്നതിന് സമാനമായ സ്ഥാനം ലഭിക്കേണ്ടതുണ്ടെന്നതിനാലാണ് കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ് സെക്കന്റ് ജന്റില്‍മാന്‍ എന്ന സ്ഥാനത്തിനു അര്‍ഹനായത്.