ദിവസവും ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍

 

ഏത് പ്രായത്തിലുള്ളവര്‍ക്കും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്കായാലും പ്രായം ചെന്നവര്‍ക്കായാലും ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കാരറ്റ് കഴിച്ചാല്‍ പല അസുഖങ്ങളും ഒഴിവാക്കാനാവുമെന്ന് കഴിയും പഠനങ്ങള്‍ വരെ പറയുന്നുണ്ട്.

എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് ചുറുചുറുപ്പും ഉന്മേഷവും നല്‍കാന്‍ ക്യാരറ്റ് ഗുണം ചെയ്യും. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും.

പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്സിഡുകള്‍ക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു.വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് ക്യാരറ്റ്. മുഖം കൂടുതല്‍ നിറം വയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാരറ്റ് പേസ്റ്റ് രൂപത്തിലാത്തി മുഖത്തിട്ടാല്‍ നിറം വര്‍ധിക്കാന്‍ സഹായിക്കും.

കാന്‍സര്‍ പ്രതിരോധ ശേഷിയുള്ള ആന്റി ഓക്സിഡന്റ് ഘടകങ്ങളാല്‍ ക്യാരറ്റ് സമ്പന്നമാണ്. ക്യാരറ്റ് കഴിക്കുന്നത് ഉദരാശയ കാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ക്യാരറ്റ് ജ്യൂസിന് രക്താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.