വാട്സ്ആപ്പ് സ്വകാര്യത നയം; ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

വാട്സപ്പിന്റെ പുതിയ സ്വകാര്യത നയത്തിന് വലിയ തിരിച്ചടി. ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവ്
5 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യ്തു. 22 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഉപയോഗം വലിയ രീതിയില്‍ കുറക്കുകയും ചെയ്തതായി കമ്യൂണിറ്റി പ്ലാറ്റ്ഫോം ലോക്കല്‍ സര്‍വീസ് നടത്തിയ സര്‍വെയില്‍ വ്യക്തമാക്കുന്നുണ്ട്. ടലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകളിലേക്ക് വാട്സപ്പ് ഉപഭോക്താക്കള്‍ മാറിയിട്ടുണ്ട്. സിഗ്നലും ടെലഗ്രാമുകളുമെല്ലാം പ്രൈവറ്റ് ചാറ്റ് ഓപ്ഷനുകള്‍ പോലുമുള്ള, ഉപയോക്താക്കളുടെ സ്വകാര്യതക്ക് വലിയ വില കല്‍പ്പിക്കുന്ന പ്ലാറ്റ്ഫോമുകളാണ്.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുമെന്ന് വാട്സ്ആപ്പ് സ്വകാര്യത നയത്തില്‍ മാറ്റം വരുത്തിയിരുന്നു. പ്രഖ്യാപനം വിവാദമായപ്പോള്‍ വിശദീകരണവുമായി വാട്സ്ആപ്പ് തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ പുതുക്കിയ നയങ്ങള്‍ സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സ്വകാര്യതയെ ബാധിക്കില്ലെന്നായിരുന്നു പിന്നീട് വാട്സ്ആപ്പ് അറിയിച്ചത്. നയങ്ങളിലെ പരിഷ്കരണം ബിസിനസ് അക്കൗണ്ടുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നു കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍ 5 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്ത് പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെന്നും 16 ശതമാനം ഉപയോക്താക്കള്‍ മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഉപയോഗിക്കാന്‍ തുടങ്ങിയെന്നും പറയുന്നു.