സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

 

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് ജനുവരി 27നാണ് അദ്ദേഹത്തെ രണ്ടാമത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്ഈ മാസം ആദ്യവാരം അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.ഹൃദയധമനികളില്‍ മൂന്നിടത്താണ് തടസം കണ്ടെത്തിയിരുന്നത്. അഞ്ച് ദിവസത്തെ ആശുപത്രിവാസനത്തിനുശേഷം ജനുവരി ഏഴിനാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്.