അധികമായാല്‍ ദോഷം; പപ്പായ കഴിക്കാന്‍ പാടില്ലാത്ത അവസരങ്ങള്‍ ഏതെല്ലാം?

ഒരുപാട് ഔഷധഗുണങ്ങളുള്ള ഫലമാണ് പപ്പായ.എന്നാല്‍ വിപരീതഫലങ്ങള്‍ ഉണ്ടാക്കാനും ഇതിന് കഴിയും. ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുതെന്ന് പൊതുവെ പറയാറുണ്ട്. അതുപോലെ തന്നെ ചില അവസരങ്ങളില്‍ പപ്പായ വിഷകരമായി പ്രവര്‍ത്തിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

 

അബോര്‍ഷന്‍ സാധ്യത

നിരവധി ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. പക്ഷേ ഇതിന്റെ കുരുക്കളും വേരും അബോര്‍ഷനുള്ള സാധ്യത വര്‍ധിപ്പിക്കും. പഴുക്കാത്ത പപ്പായ ഗര്‍ഭാശയപരമായ അസ്വസ്ഥതകളുമുണ്ടാക്കും. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഈ പഴം കഴിക്കാതിരിക്കുന്നതാകും നല്ലത്.

അലര്‍ജി

പപ്പായയിലുള്ള ലാറ്റക്‌സ് ചിലരില്‍ അലര്‍ജിക്കു കാരണമാകുന്നുണ്ട്. പഴുക്കാത്ത പപ്പായയാണ് കൂടുതലും അലര്‍ജി ഉണ്ടാക്കുന്നത്.

 

അന്നനാളത്തിന് ദോഷം

കഴിക്കാന്‍ നല്ല രുചിയാണെങ്കിലും അമിതമായി പപ്പായ കഴിക്കുന്നത് അന്നനാളത്തിനു ദോഷമുണ്ടാക്കും. അതുകൊണ്ട് ഒരു ദിവസം ഒരു കപ്പില്‍ കൂടുതല്‍ പപ്പായ കഴിക്കരുത്.

 

പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കും

പപ്പായയുടെ കുരു പുരുഷന്റെ പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കും. ബീജാണുക്കളുടെ അളവു കുറയ്ക്കുകയും ചലനത്തെ ബാധിക്കുകയും ചെയ്യും.

 

രക്തസമ്മര്‍ദം

രക്തസമ്മര്‍ദത്തിനു മരുന്നു കഴിക്കുന്നവര്‍ പപ്പായ കഴിച്ചാല്‍ ബിപി വല്ലാതെ താഴാനുള്ള സാധ്യതയുമുണ്ട്. ഇത് ഏറെ അപകടകരമാണ്.