ഐഎസ്എല്‍ ഫുട്‌ബോള്‍;ബെംഗളൂരു എഫ്‌സിയ്ക്ക് സമനില

 

മഡ്ഗാവ്: ഐഎസ്എല്‍ ഫുട്‌ബോളില്‍ ബെംഗളൂരു എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും സമനിലയില്‍ പിരിഞ്ഞു (00). ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണു കളിയിലെ താരം. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീവിജയം അനിവാര്യമായ മത്സരത്തില് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു.

സമനിലയോടെ 16 കളികളില്‍ 19 പോയന്റുമായി ആറാം സ്ഥാനത്തും 16 കളികളില്‍ 17 പോയന്റുമായി ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും തുടരുന്നു.കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചു. എന്നാല്‍ ഗുപ്രീതിന്റെ സേവ് ബെംഗലൂരുവിന്റെ രക്ഷക്കെത്തി.

40ാം മിനിറ്റില്‍ ഗോളെന്നുറച്ച മാനുവല്‍ ലാന്‍സറോട്ടയുടെ ഷോട്ടും ഗുര്‍പ്രീത് തട്ടിയകറ്റി. പിന്നീട് നിരവധി തവണ ഗുപ്രീത് ബെംഗലൂരുവിന്റെ രക്ഷക്കെത്തി. 85ാം മിനിറ്റില്‍ മെമോ മൗറയുടെ ഫ്രീ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുക കൂടി ചെയ്തതോടെ ചെന്നൈയിന്റെ നിര്‍ഭാഗ്യം പൂര്‍ത്തിയായി.