ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രണം;രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കേരള ഗെയിംമിംഗ് ആക്ട് നിയമത്തില്‍ ഭേതഗതി നടത്തും. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെങ്കിലും ഓണ്‍ലൈന്‍ റമ്മിയടക്കമുള്ളവക്ക് നിയന്ത്രണമില്ലെന്നും, അതിനാല്‍ ഇവ നിരോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.സര്‍ക്കാര്‍ നിലപാട് കോടതി രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്കിയ ഹരജിയില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ വിരാട് കോഹ്ലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങള്‍ ഇത്തരം മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. കേരളത്തിലും ഇത് സംബന്ധിക്കുന്ന നിയമമുണ്ട്.പക്ഷെ ഇതുവരെയും ഓണ്‍ലൈന്‍ റമ്മി കളി നിയന്ത്രിക്കാന്‍ നടപടികളുണ്ടാവണം. അതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടികളിലേക്കും കടന്നിട്ടില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.