എട്ട് വര്‍ഷം കാത്തിരുന്നില്ലേ, എങ്കില്‍ ഇനിയുമാവാം;താര ലേലത്തില്‍ നിന്നും പുറത്തായതില്ല നിരാശയില്ല, ശ്രീശാന്ത്

 

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ്. ശ്രീശാന്ത്.

‘ഐ പി എല്‍ താരലേല പട്ടികയില്‍ ഇടം പിടിക്കാത്തതില്‍ പരാതിയില്ല,അടുത്ത സീസണില്‍ ഐ പി എല്ലില്‍ എത്താനുള്ള ശ്രമം നടത്തും,എട്ട് വര്‍ഷം കാത്തിരുന്നില്ലേ, എങ്കില്‍ ഇനിയുമാവാം. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ജയമാണ് ലക്ഷ്യം എന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.’