നാളെ വാഹന പണിമുടക്ക്; രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്

 

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.

??എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി.

??കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

??എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാറ്റണമോയെന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കും.