24 മണിക്കൂറിനിടെ രാജ്യത്ത് 15,510 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 106 മരണം

 

ന്യുഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,510 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11,288 പേര്‍ രോഗമുക്തരായി. 106 മരണങ്ങളും സ്ഥിരീകരിച്ചു.

1,10,96,731 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 1,07,86,457 പേര്‍ രോഗമുക്തരായി. 1,68,627 ആളുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,57,157 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

1,43,01,266 ആളുകളാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.