കോവിഡിനു പിന്നാലെ സ്പീക്കര്‍ക്കു ന്യൂമോണിയ, ഐസിയുവില്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്പീക്കര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക വസതിയില്‍ തുടരുകയായിരുന്ന സ്പീക്കറെ പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.

സ്പീക്കറുടെ ചിക്‌സയ്ക്കു മേല്‍നോട്ടം വഹിക്കുന്നതായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു.