സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് .ചൊവാഴ്ച പവന്റെ വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്. 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,728.15 ഡോളര്‍ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായത്തില്‍ വീണ്ടും വര്‍ധനവുണ്ടായതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്.