തൃശൂര്‍ പൂരം കാണാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കുട്ടികള്‍ക്ക് പ്രവേശനമില്ല.

ന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വാക്സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും 45 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. തൃശൂരില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിവിധ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തും.
സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. കുട്ടികള്‍ക്ക് പ്രവേശനമില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.