സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന വില

സ്വര്‍ണ വില ഉയര്‍ന്നു. പവന് 400 രൂപ കൂടി 36,280 ആയി. ഗ്രാം വില 25 രൂപ കൂടി 4510 ആയി. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. സ്വര്‍ണ വില 36,000ന് മുകളില് പോവുന്നത് ആഴ്ചകള്‍ക്കു ശേഷമാണ്.
ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320.

16ന് ശേഷം 35000 കടന്ന വില ഒരാഴ്ച കൊണ്ടാണ് 36,000ന് മുകളില് എത്തിയത്. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്പദ് വിപിണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.